നടിയെ ആക്രമിച്ച കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ് | Oneindia Malayalam

2018-01-17 989

Actress Abduction Case: Martin's new revelation about the case
നടിയെ ആക്രമിച്ച കേസിനെ തകിടം മറിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസില്‍ വിചാരണ തുടങ്ങിനിരിക്കെയാണ് കേസിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ രണ്ടാം പ്രതി മാർട്ടിൻ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു നിര്‍മ്മാതാവും ആക്രമിക്കപ്പെട്ട നടിയും തന്നെ ഭീഷണിപ്പെടുത്തുന്നതായി മാര്‍ട്ടിന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്നെ ജയിലില്‍ സന്ദര്‍ശിച്ച പിതാവിനോട് മാര്‍ട്ടിന്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്. നടിയെ ആക്രമിച്ച കേസില്‍ ഇരുപക്ഷത്തും നില്‍ക്കുന്നത് സിനിമയിലെ പ്രമുഖരായ വ്യക്തികളാണ്. എട്ടാം പ്രതിസ്ഥാനത്താണ് നടന്‍ ദിലീപ്. കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ പല കോണുകളില്‍ നിന്നും സംശയം ഉയര്‍ന്നിരുന്നു. അത്തരം സംശയങ്ങള്‍ക്ക് അടിവരയിടുന്നതാണ് കേസില്‍ വഴിത്തിരിവാകുന്ന വെളിപ്പെടുത്തലുകള്‍.കേസിലെ യഥാര്‍ത്ഥ പ്രതികളില്‍ പലരും ഇപ്പോഴുള്ളത് സാക്ഷിപ്പട്ടികയില്‍ മാപ്പ് സാക്ഷിയായിട്ടാണെന്നും മാര്‍ട്ടിന്‍ പിതാവിനോട് വെളിപ്പെടുത്തിയതായും മംഗളം വാര്‍ത്തയില്‍ പറയുന്നു.

Videos similaires